New Posts

Hiroshima Day Song | ഹിരോഷിമ ദിന ഗാനം




ഹിരോഷിമ ദിന ഗാനം വിദ്യാര്‍ഥികള്‍ക്കായി ഷെയർ ചെയ്യുകയാണ്  ബയോ-വിഷൻ ഗ്രൂപ്പ് അംഗമായ മുജീബ് റഹ്മാൻ കിനാലൂർ. സാർ  എഴുതിയ ഈ ഗാനത്തിന്  സംഗീതം പകർന്നത്  വിനീഷ്‌ കർമയാണ്.  ആലാപനം GHS മണിയൂരിലെ കുട്ടികളാണ് . മുജീബ് റഹ്മാൻ  സാറിനും കൂട്ടുകാർക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ!


വരികളിലൂടെ ....

കബന്ധങ്ങള്‍ വീണു കിടക്കുന്നു മണ്ണില്‍
ചുടു ചോര പറ്റിക്കിടന്നിടുന്നു..
അഗ്നി പടര്‍ന്നുയര്‍ന്നീടുന്നു ധൂളികള്‍
ചാമ്പലായ് മാറുന്നു ജീവ ലോകം..

ഓര്‍മ്മകള്‍ വെന്തു നീറുന്നു,
തുടര്‍ന്നും  ഹിരോഷിമ, നോവായി നാഗസാക്കി..
കാഴ്ച കെട്ടിന്നും പിറക്കുന്നു കുഞ്ഞുങ്ങള്‍
ജീവച്ഛവങ്ങളായ് ദീന ദീനം ..

വെട്ടിപ്പിടുത്തം, ദുരകള്‍, അധികാര-
മത്സരം രാക്ഷസ താണ്ഡവങ്ങള്‍..
യുദ്ധങ്ങള്‍ ഭീകര നര്‍ത്തനങ്ങള്‍
തകര്‍ത്താടുന്നു വേഷ പകര്‍ച്ചകളില്‍..

ആയുധ കോപ്പുകള്‍ കുന്നുകൂടുന്നിഹം
തീര്‍ക്കുമാറാകുന്നു; തോക്കകുള്‍, ബോമ്പുകള്‍
മാരകം ജൈവ രാസായുധ കൂനകള്‍,
അന്തിമ കാഹളം കാത്തിരിപ്പൂ..

ഓര്‍ക്ക നാം ഇനിമേല്‍ കരുത്തില്ല താങ്ങുവാന്‍
ആര്‍ത്തനാദങ്ങളും തേങ്ങലുകള്‍ ..
ഓര്‍ക്കാ പുറത്തൊരു ലോക യുദ്ധം വരില്‍
ഭാസ്മമാകും ഭൂമി ജാലകങ്ങള്‍..

ചേര്‍ന്ന് നില്‍ക്കാം നമുക്കൊന്നായി മാനവ-
സ്നേഹ പ്പെരുമ ഉയര്‍ത്തി നിര്‍ത്താം
യുദ്ധകൊതി മൂത്ത രാക്ഷരരെ നമു-
ക്കൊന്നിച്ചു നേരിട്ടകറ്റി നിര്‍ത്താം..

പാറട്ടെ പ്രാവുകള്‍, സ്നേഹപ്പറവകള്‍
പാരില്‍ പരത്തട്ടെ ശാന്തി ഗീതം..
പാടുക കൂട്ടരേ, ഒന്നിച്ചുയരേ നാം
വിശ്വ സ്നേഹത്തിന്‍ മനോജ്ഞ ഗീതം..


More Quiz : Here

Online Quiz

 

Read also

Comments