New Posts

SSLC REVISION TOOLS - PHYSICS AND CHEMISTRY WITH ANSWER KEYS - UNIT 1


 REVISION TOOLS - PHYSICS AND CHEMISTRY




 SSLC കുട്ടികളുടെ റിവിഷൻ ക്ലാസ്സുകൾക്കായി പുതിയ ഒരു സമീപനവും ടൂളുകളും അവതരിപ്പിക്കുകയാണ് വർക്കും സുപരിചിതനായ ശ്രീ ഇബ്രാഹിം സാർ ഇവ എപ്രകാരം ഉപയോഗിക്കാമെന്ന് സാറിന്റെ തന്നെ വിവരണവും ചുവടെയുണ്ട് ഈ പഠന വിഭവം ഷെയർ ചെയ്ത ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും  അറിയിക്കുന്നു.

                                     സംസ്ഥാനസര്‍ക്കാര്‍ സ്കൂളുകളെ ഹൈടെക്ക് ആക്കുന്നതിന് തീരുമാനിച്ചപ്പോള്‍ ഒന്നാം ഘട്ടത്തില്‍ത്തന്നെ ഇതിനാവശ്യമായ സംവിധാനങ്ങള്‍ ലഭിച്ച സ്കൂളാണ് ഞങ്ങളുടെ സ്കൂളായ സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററിസ്കൂള്‍. സ്കൂളില്‍ എല്ലാ ഹൈസ്കൂള്‍ക്ലാസ് മുറികളിലും ഇന്റര്‍നെറ്റ് ഫസിലിറ്റിയും, ലാപ്‍ടോപ്പ്, LCD പ്രോജക്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ബോധനപ്രക്രിയ, മൂല്യനിര്‍ണ്ണയം, റിവിഷന്‍ എന്നിങ്ങനെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും ഈ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ക്കാകുന്നുണ്ട്.SSLC പരീക്ഷയുമായി ബന്ധപ്പെട്ട് ഞാന്‍ ഓരോദിവസവും ഫിസിക്സ് / കെമിസ്ട്രി ഓരോ അധ്യായങ്ങള്‍ റിവിഷനുവേണ്ടി  നിര്‍ദ്ദേശിക്കുകയും പിറ്റേദിവസം ആ പാഠഭാഗത്തെ നിശ്ചിതപഠനനേട്ടങ്ങള്‍ വിലയിരുത്തുന്നതിനായി തയ്യാറാക്കിയ Tool പ്രൊജക്ടറുപയോഗിച്ച് പ്രദര്‍ശിപ്പിച്ച് ഉത്തരം ഓരോരുത്തരും വ്യക്തിഗതമായി കുറിക്കുകയും സ്കോറിങ്ങ് കീ സ്വയം വിലയിരുത്തുകയുമാണ് ചെയ്തുവരുന്നത്. ഈ ടൂളുകള്‍   ക്രമത്തില്‍ താങ്കളുടെ ബ്ലോഗിലൂടെ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഫിസിക്സിലെയും കെമിസ്ട്രിയിലെയും ആദ്യഅധ്യായങ്ങളായ 'തരംഗചലനം ' ,'പിരിയോ‍ിക് ടേബിള്‍ ' എന്നിവയാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.

                                                            


DOWNLOADS








Read also

Comments