New Posts

School Parliament Election Software | Electronic Voting Mechine


  സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തുന്നതിനുവേണ്ടി ബയോ വിഷൻ തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയർ School Election Software പരിചയപ്പെടുത്തുകയാണ് ഇത് ഉപയോഗിച്ച് ഒരു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരുമിച്ചോ  അല്ലെങ്കിൽ ഓരോ ക്ലാസിനും വെവ്വേറെ, അതല്ലങ്കിൽ പാർലമെന്റ് ഭാരവാഹികളുടെ  ഇലക്ഷൻ എന്നിവ നടത്തി ഫലപ്രഖ്യാപനം നടത്താവുന്നതാണ്


പ്രത്യേകതകൾ


* No installation, Easy to Use

*Schoolwise/ Classwise Election നടത്താവുന്നതാണ് 

*സ്ഥാനാർത്ഥിയുടെ ഫോട്ടോ , ചിഹ്നം എന്നിവ ചേർക്കാം 

*പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ പോളിങ് ഓഫീസേഴ്സിനെ ഉൾപ്പെടുത്തി നടത്താവുന്നതാണ് 

*പോൾ ചെയ്ത ആകെ വോട്ടുകളുടെ എണ്ണം ഹോം പേജിൽ ദൃശ്യമാണ്  (Live Display)

*ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെ സാന്നിധ്യത്തിൽ Vote counting നടത്താം. വോട്ടെണ്ണൽ നേരിട്ട് കാണാൻ സൗകര്യം

*റിസൾട്ട് ഷീറ്റ് Pdf ആയി ഡൌൺലോഡ് ചെയ്യാം

*ഒരു കുട്ടി തന്നെ ഒന്നിലധികം വോട്ട് ചെയ്യാതിരിക്കാൻ  Locking സംവിധാനം   

How to  use

സോഫ്റ്റ്‌വെയറിന്റെ Login Page ൽ biovision (Common Password )എന്ന പാസ്സ്‌വേർഡ് നൽകി ക്ലിക്ക് ചെയ്യുക 


School Election Software ന്റെ  ഹോം പേജിൽ എത്തുന്നു ഇവിടെ ഒരു മാതൃക എന്ന രൂപത്തിൽ നാല് കാൻഡിഡേറ്റ്സിന്റെ ഫോട്ടോ ,പേര്,  സ്കൂൾ ,ക്ലാസ് , ഡിവിഷൻ അവരുടെ ചിഹ്നം എന്നിവ നൽകിയിട്ടുണ്ട്
ഇനി നമ്മൾ ചെയ്യേണ്ടത് ഈ സോഫ്റ്റ്‌വെയറിന്റെ അഡ്മിൻ ഏരിയയിലേക്ക് പ്രവേശിക്കുകയാണ് അതിനായി വലത് ഭാഗത്തുള്ള അഡ്മിൻ ലോഗിൻ ക്ലിക്ക് ചെയ്തു  പാസ്സ്‌വേർഡ് നൽകി  അഡ്മിൻ ഏരിയയിലേക്ക് പ്രവേശിക്കുന്നു
പേജ് താഴേക്ക് സ്ക്രോൾ ചെയ്ത ഏറ്റവും താഴേയുള്ള Clear All  ക്ലിക്ക് ചെയ്യാം അപ്പോൾ സോഫ്റ്റ്‌വെയറിൽ മാതൃകയായി നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ഡിലീറ്റ് ആക്കപ്പെടുന്നു തുടർന്ന്  ഓരോ സ്ഥാനാർത്ഥിയുടേയും വിവരങ്ങളും ഫോട്ടോയും ചേർത്ത് Add Candidate ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് Save All Data കൊടുക്കുക.

തുടർന്ന് Logout  ചെയ്‌തു വോട്ടിങ്‌ പേജിലെത്തി വോട്ടിംഗ് തുടങ്ങാവുന്നതാണ് 

വോട്ടിംഗ്  Compartment ൽ Moniter , Mouse എന്നിവ ക്രമീകരിക്കുക .  ആദ്യ കുട്ടി വോട്ട് ചെയ്തു കഴിയുമ്പോൾ System Lock ആവുന്നു ഇത് Keyboard മാറ്റി വച്ച് Enter Key അമർത്തി വോട്ടിംഗ് നിയന്ദ്രിക്കുക .

 

Disable Keyboard If Laptop is Used

Don't shutdown Computer during Poll

Needs Internet Facility

For Help & Feedback: 8078008861

Web Applications for Teachers - Click Here

Image Compressor - Web Application (Photos ഇഷ്ടമുള്ള file size ലേക്ക് മാറ്റുന്നതിന് )

കമ്പ്യൂട്ടർ EVM ആക്കി സ്കൂൾ തിരഞ്ഞെടുപ്പ് നടത്താം  - Video Tutorial

Click this Link or Below Image To School  Election Software Page (Open in PC or Laptop)

 

W3Schools.com

Read also

Comments