INCOME TAX CALCULATOR 2015 - UBUNTU based
ഉബുണ്ടുവില്‍ ടാക്സ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കാന്‍
ഈ മാസം എല്ലാവരും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്ന മുന്നൊരുക്കത്തിലായിരിക്കുമല്ലോ! ഇതാ നിങ്ങൾക്കായി ഉബുണ്ടുവിൽ പ്രവർത്തിക്കുന്ന ഒരു പ്രോഗ്രാം തയ്യാറാക്കി അയച്ചു തന്നിരിക്കയാണ് മലപ്പുറം കുന്നക്കാവ് ഗവ : ഹയർ സെക്കന്ററി സ്കൂളിലെ കൃഷ്ണദാസ് സാർ. ഇത് ജനുവരിയില്‍ തന്നെ തയ്യാറാക്കി പരിശോധിച്ച് ബാക്കി തുക ജനുവരി,ഫെബ്രുവരി ബില്ലുകളില്‍ കൃത്യമായി ക്രമീകരിക്കുകയാണെങ്കില്‍ അധികഭാരം വരാതെയും റീഫണ്ട് വരാതെയും നോക്കാൻ കഴിയും. സാറിന് നന്ദി അറിയിക്കുന്നതോടൊപ്പം പ്രോഗ്രാം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. സംശയങ്ങൾക്ക് സാറുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്
(Mob.9400530472)
IT15 -calcnprint എന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് ഒരു ഫോള്‍ഡറില്‍ കോപ്പിചെയ്യുക അതേ ഫോള്‍ഡറില്‍ തന്നെ ഈ ഫയല്‍ തുറക്കുക.പൂരിപ്പിക്കുക. പേരും പാന്‍ നമ്പറും മുതല്‍ അടക്കേണ്ട ടാക്സു വരെ പരിശോധിച്ച് ബോധ്യപ്പെടുക.ഇനി ഈ ഫയലിന്റെ മെനുവില്‍ File -> Export as pdf എന്ന ക്രമത്തില്‍ Export ക്ലിക്കുചെയ്ത് ഫയലിന് ഇതേ ഫോള്‍ഡറില്‍ പുതിയ
ഒരു pdf ഫയല്‍ കിട്ടും.
ടാക്സ് പരിശോധിച്ച് ബോധ്യപ്പെട്ട് മാത്രം സമര്‍പ്പിക്കുക.

Comments