New Posts

PROMOTION RECORD CREATOR 2018 - STANDARDS 8, 9, AND UP CLASSES


STANDARDS 8, 9, AND UP CLASSES




                     8, 9, UP ക്‌ളാസ്സുകളിലെ കുട്ടികളുടെ പ്രൊമോഷൻ റെക്കോർഡ് തയ്യാറാക്കുന്നതിനുള്ള ഒരു പ്രോഗ്രാം തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ശ്രീ വിമൽ സാർ , GOHSS എടത്തനാട്ടുകര, പാലക്കാട് .  Ubuntu വിൽ പ്രവർത്തിക്കുന്നതും windows Excel 2007 &  later version കളിൽ പ്രവർത്തിക്കുന്നതും ആയ രണ്ടു തരം sheet കളാണ് ഇവിടെ ഷെയർ ചെയ്യുന്നത്. സമ്പൂർണയിൽ നിന്നും കുട്ടികളുടെ വിവരങ്ങൾ എടുത്തു് നിമിഷ നേരം കൊണ്ട് പ്രൊമോഷൻ റെക്കോർഡ് തയ്യാറാക്കുന്നതിന് നിങ്ങൾക്ക് കഴിയുന്നു. ക്‌ളാസ്സിലെ കുട്ടികളുടെ നമുക്ക്  ആവശ്യമുള്ള  വിവരങ്ങൾ സമ്പൂർണയിൽ നിന്നും generate ചെയ്തെടുക്കാൻ സഹായിക്കുന്ന വീഡിയോ, പ്രൊമോഷൻ റെക്കോർഡ് തയ്യാറാക്കുന്നതിനുള്ള വീഡിയോ ട്യൂട്ടോറിയൽ എന്നിവയും ലഭ്യമാണ്. ചുവടെയുള്ള Video Play list (1 / 2 ) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണുന്നതിന്   സൗകര്യം ഒരുക്കിയിട്ടുണ്ട്.   ഈ പ്രോഗ്രാം തയ്യാറാക്കി നൽകിയ ശ്രീ വിമൽ സാറിന് അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു



*Step 1*
Sheet കളിൽ macro buttons ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ആദ്യം തന്നെ എല്ലാവരും *macro enable* ചെയ്യുക (ചെയ്യേണ്ട വിധം sheet തുറക്കുമ്പോൾ കാണാൻ കഴിയും ഇല്ലെങ്കിൽ help ലിങ്കിലൂടെ പോയാൽ കാണാൻ കഴിയും)

*Step 2*
*Basic settings* ൽ
സ്‌കൂളിന്റെയും ക്‌ളാസ്സിലെ കുട്ടികളുടെയും അടിസ്ഥാന വിവരങ്ങൾ (പേര്, അഡ്മിഷൻ നമ്പർ etc) നൽകുക

*Step3*
*Score Entry* യിൽ
കുട്ടികൾക്ക് പരീക്ഷയ്ക്ക് ലഭിച്ച സ്‌കോറുകൾ എന്റർ ചെയ്യുക

ഇത്രയും ചെയ്‌താൽ
സ്‌കൂളിൽ submit ചെയ്യേണ്ട *പ്രൊമോഷൻ റെക്കോർഡ്* A4 or A3 പേപ്പറുകളിൽ പ്രിന്റ് ചെയ്തെടുക്കാൻ കഴിയും

കൂടാതെ സ്‌കൂളിൽ നൽകേണ്ട *promoted* ആയ കുട്ടികളുടെ , *detained* ആയ കുട്ടികളുടെ separate ലിസ്റ്റുകൾ പ്രിന്റ് ചെയ്തെടുക്കാം



DOWNLOADS


For Ubuntu




For Windows





Read also

Comments