New Posts

SSLC RESULT ANLYSER 2020






ഈ വര്‍ഷത്തെ എസ് എസ് എല്‍ സി  ഫലപ്രഖ്യാപനം നടത്തുന്നതോടൊപ്പം കൈറ്റിന്റെ സൈറ്റില്‍ ഫലപ്രഖ്യാപനത്തിന്റെ അവലോകനത്തിനും അവസരമുണ്ട് . എങ്കിലും അവിടെനിന്നും ലഭിക്കുന്നതിനുമപ്പുറം വിദ്യാലയങ്ങള്‍ക്കാവശ്യമായ മറ്റ് ചില വിലയിരുത്തലുകള്‍ കൂടി സാധ്യമാക്കുന്ന  ഒരു അവലോകനത്തിന് അനുയോജ്യമായ ഒരു  സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഉബുണ്ടു 18.04ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് 23 വ്യത്യസ്‌ത തരത്തിലുള്ള അവലോകനം സാധ്യമാകും. മുഴുവന്‍ റിസള്‍ട്ടിനൊപ്പം ആണ്‍, പെണ്‍ തിരിച്ച്, EHS, NHS വിദ്യാര്‍ഥികളുടെ   റിസള്‍ട്ട് പ്രത്യേകം പ്രത്യേകമായും അവ തന്നെ ആണ്‍ പെണ്‍ , കാറ്റഗറി. ഡിവിഷന്‍, ഒന്നാം ഭാഷ എന്നിവയുടെ അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തില്‍ NHS ഴിദ്യാര്‍ഥികളുടെ ലിസ്റ്റ്, സ്കൂളിന്റെ മൊത്തത്തിലും , വിഷയം ഡിവിഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലെ ഗ്രേഡ് ടേബിളുകളും ഒരു പ്രത്യേക ഗ്രേഡ് നിശ്‌ചിത എണ്ണം നേടിയ കുട്ടികള്‍ (ഉദാഹരണത്തിന് 10A+,9 A etc എന്നിങ്ങനെ) എന്നിങ്ങനെ ഗ്രേഡ് ടേബിളുകളും ഈ Analyserന്റെ പ്രത്യേകതയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തയ്യാറാക്കിയതിന്റെ തുടര്‍ച്ചയായുള്ള ഈ Result Analyser. ഏവര്‍ക്കും പ്രയോജനപ്രദമാകുമെന്ന് കരുതട്ടെ. ഇത് തയ്യാറാക്കി നല്‍കിയ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദി 



DOWNLOADS








Read also

Comments