New Posts

English Evaluation Game - set 2 - Class 9, 10 - Question Tag




വൈവിധ്യമാർന്ന ഗെയിമുകളിലൂടെ ഹൈസ്കൂൾ ക്ലാസ്സുകളിലെ ഇംഗ്ലീഷ് ഗ്രാമർ ചോദ്യ ഭാഗങ്ങൾ പഠിക്കുന്നതിനും Self evaluation നും സഹായിക്കുന്ന  പരമ്പരയിൽ  Question tag നെ ആസ്പദമാക്കിയുള്ള രണ്ടാമത്തെ ഗെയിം പോസ്റ്റ് ചെയ്യുകയാണ് .  9, 10 ക്ലാസുകളിലെ മുഖ്യ ഗ്രാമർ ഭാഗമാണ് *complete the dialogue suitably* , *prepare the likely conversation*. ഇവ പരീക്ഷയക്ക് സ്ഥിരമായി ചോദിക്കുന്നതും ഭാഷ കൈകാര്യം ചെയ്യുന്നതിന് അത്യന്താപേക്ഷിതവുമാണ് . ഇത് ചെയ്യണമെങ്കിൽ Question tag അറിഞ്ഞിരിക്കണം. കുട്ടികൾക്ക് പൊതുവെ ബുദ്ധിമുട്ടായി തോന്നുന്ന ഈ ഭാഗത്തിലെ 15 ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ഗെയിം തയ്യാറാക്കിയിരിക്കുന്നത് . ഇതോടെ 2 ഗെയിമുകളിലായി 30 ചോദ്യങ്ങളോടെ ഈ മേഖലയിലെ എല്ലാ ചോദ്യങ്ങളും ഉൾപ്പെടുകയാണ് . ഈ  ഗെയിം  ഒരേ സമയം 3 കൂട്ടുകാർക്കു വരെ കളിക്കാവുന്നതാണ് . ഗെയിം പേജിലെ spin ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന ചോദ്യങ്ങൾക്കു ഉത്തരം നൽകി കളിക്കാവുന്നതാണ് . മൊബൈലിൽ ഉൾപ്പെടെ കളിക്കാവുന്ന ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുകയും ആവാം.  Quiz Game ന് ചോദ്യങ്ങൾ തയ്യാറാക്കി തന്ന അനിത ടീച്ചർക്ക്  ഞങ്ങളുടെ നന്ദി അറിയിക്കുന്നു. കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ !












Read also

Comments