New Posts

ആ കുട്ടി ഗാന്ധിയെ തൊട്ടു


വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയിൽ
വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിജിയെ തൊട്ടതിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓഡിയോബുക്ക്:
ആ കുട്ടി ഗാന്ധിയെ തൊട്ടു

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നെടുമങ്ങാട് മഞ്ച ഗവ. വി.എച്ച്.എസ്.എസ്.  'ആ കുട്ടി ഗാന്ധിയെ തൊട്ടു' എന്ന ആഡിയോബുക്ക് പുറത്തിറക്കി. വൈക്കം സത്യാഗ്രഹകാലത്ത് വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ 'അമ്മ' അൻവർ അലിയുടെ 'ഗാന്ധിത്തൊടൽ മാല'എന്നീ രചനകളെ അവലംബമാക്കിയാണ് ഈ ശബ്ദപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. .

5 മുതൽ 8 മിനിറ്റ് വരെ ദൈർഘ്യമുള്ളതാണ് ഓരോ പ്രഭാഷണവും. അധ്യാപകർക്ക് ദിവസവും ഒന്നോ രണ്ടോ പ്രഭാഷണം വീതം കുട്ടികൾക്ക് കേൾപ്പിച്ചുകൊടുക്കാനും  ഈ ശബ്ദപുസ്തകതെ അടിസ്ഥാനമാക്കി കുട്ടികളുടെ ചർച്ച സംഘടിപ്പിക്കാനും കഴിയും.ഇതിന്റെ തുടർച്ചയായി വിവിധ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി ആഡിയോ ബുക്ക് പ്രസിദ്ധീകരിക്കും.

വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ,  
ജയമോഹൻ, വി.എം.ഗിരിജ,  ജ്യോതിബായി പരിയാടത്ത്, കെ.സി.നാരായണൻ, പി.പി.രാമചന്ദ്രൻ, കെ.കെ.കൃഷ്ണകുമാർ, റഫീക്ക് അഹമ്മദ്, എസ്.ഉമ, എൻ.ജി.നയനതാര, അജയ് പി മങ്ങാട്ട്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കല്പറ്റ നാരായണൻ, ഡോ.ബി.ബാലചന്ദ്രൻ, ഡോ.കെ.എം.ഭരതൻ എന്നിവരുടെ പ്രഭാഷണങ്ങളും 'ഗാന്ധിത്തൊടൽ മാല' എന്ന കവിതയുടെ ആലാപനവും കവിതയെക്കുറിച്ചുള്ള അൻവർ അലിയുടെ സംഭാഷണവും ഈ ശബ്ദപുസ്തകത്തിലുണ്ട്.


വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ,  
ജയമോഹൻ,
വി.എം.ഗിരിജ,  
ജ്യോതിബായി പരിയാടത്ത്,
കെ.സി.നാരായണൻ,
പി.പി.രാമചന്ദ്രൻ,
കെ.കെ.കൃഷ്ണകുമാർ,
റഫീക്ക് അഹമ്മദ്,
എസ്.ഉമ,
എൻ.ജി.നയനതാര,
അജയ് പി മങ്ങാട്ട്,
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്,
കല്പറ്റ നാരായണൻ,
ഡോ.ബി.ബാലചന്ദ്രൻ,
ഡോ.കെ.എം.ഭരതൻ
എന്നിവരുടെ പ്രഭാഷണങ്ങളും 'ഗാന്ധിത്തൊടൽ മാല' എന്ന കവിതയുടെ ആലാപനവും കവിതയെക്കുറിച്ചുള്ള അൻവർ അലിയുടെ സംഭാഷണവും ഈ ശബ്ദപുസ്തകത്തിലുണ്ട്.

Download File

Read also

Comments