Pravesanolsava Gaanam 2025 | പ്രവേശനോല്‍സവ ഗാനം
പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി
ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുകയാണ് .
കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025 - 26 അധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്.
രചന : ഭദ്ര ഹരി
സംഗീതം : അൽഫോൺസ് ജോസഫ്
പാടിയത് : അൽഫോൺസ് ജോസഫ് & അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ്
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവഗാനം കേൾക്കാം കൂട്ടുകാരെ
"മഴ മേഘങ്ങൾ പന്തലൊരുക്കിയ പുതു വർഷത്തിൻ പൂന്തോപ്പിൽ
കളിമേളങ്ങൾ വർണം വിതറിയൊരവധിക്കാലം മായുന്നു
അക്ഷരമധുരം മഴവില്ലഴകായ് ഉത്സവമേളം വരവായി
കുസൃതി വിടർന്ന മിഴിക്കോണുകളിൽ കൗതുകലോകം വരവായി "
പ്രവേശനോത്സവ ഗാനങ്ങൾ - 9 Songs from 2014 to 2023
Comments