New Posts

കദളീ കൺകദളി ചെങ്കദളീ പൂവേണോ ...


നമ്മുടെ നാട്ടിലെ തീരപ്രദേശങ്ങളിലും ഇടനാടന്‍ കുന്നുകളിലും കാണപ്പെടുന്ന ഭംഗിയേറിയ കുറ്റിച്ചെടിയാണ് അതിരാണി അഥവാ കദളി. ഏഷ്യയിലെ ഉഷ്ണമേഖല- ഉപഉഷ്ണമേഖല പ്രദ...

 അതിരാണി | കലമ്പൊട്ടി | കദളി

നമ്മുടെ നാട്ടിലെ തീരപ്രദേശങ്ങളിലും ഇടനാടന്‍ കുന്നുകളിലും കാണപ്പെടുന്ന ഭംഗിയേറിയ കുറ്റിച്ചെടിയാണ് അതിരാണി അഥവാ കദളി. ഏഷ്യയിലെ ഉഷ്ണമേഖല- ഉപഉഷ്ണമേഖല പ്രദ...

നമ്മുടെ നാട്ടിലെ തീരപ്രദേശങ്ങളിലും ഇടനാടന്‍ കുന്നുകളിലും കാണപ്പെടുന്ന ഭംഗിയേറിയ കുറ്റിച്ചെടിയാണ് അതിരാണി അഥവാ കദളി. ഏഷ്യയിലെ ഉഷ്ണമേഖല- ഉപഉഷ്ണമേഖല പ്രദേശങ്ങളിലും ആഫ്രിക്കയിലെ സൈഷന്‍സ് മുതല്‍ കിഴക്കന്‍ ഓസ്‌ട്രേലിയ വരെയുള്ള പ്രദേശങ്ങളില്‍ ഈ ചെടി കാണപ്പെടുന്നു. കോഴിക്കോട് ജില്ലയുടെ പുഷ്പമായി തിരഞ്ഞെടുത്തിരിക്കുകയാണ് അതിരാണിയെ. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും ജില്ലാ പഞ്ചായത്തും ചേര്‍ന്നാണ് പ്രഖ്യാപിച്ചത്.


1. പേരിന് പിന്നിൽ:

  • Melastoma malabathricum: കലമ്പൊട്ടിയുടെ ശാസ്ത്രീയ നാമം "Melastoma malabathricum" എന്നാണ്. "Melastoma" എന്ന ഗ്രീക്ക് വാക്കിന് 'ഇരുണ്ട വായ' എന്നാണർത്ഥം. ഇത് ചെടിയുടെ വിത്തുകൾ കഴിച്ചാൽ നാവിനു കറുപ്പ് നിറം വരുമെന്ന പ്രത്യേകതയിൽ നിന്നാണ് വന്നത്.
  • പ്രാദേശിക പേരുകൾ:കേരളത്തിലെ കിഴക്കൻ സഹ്യനിരകളിൽ സാധാരണയായി കാണപ്പെടുന്നു.
  • "കലംപൊട്ടി" എന്നും അറിയപ്പെടുന്നു. കലത്തിന്റെ ആകൃതിയിലുള്ള കായ്കൾ പഴുത്ത് മൂക്കുമ്പോൾ പൊട്ടിപ്പിളരുന്നതിനാലാണ് ഈ പേര് വന്നത്.
  • നെടുമങ്ങാട് പോലുള്ള സ്ഥലങ്ങളിൽ "കദളി" എന്നും മലബാറിൽ "അതിരാണി" എന്നും മധ്യതിരുവിതാംകൂറിൽ "കലംപൊട്ടി" എന്നും അറിയപ്പെടുന്നു.
  • "തോട്ടുകാര", "തൊടുകാര" എന്നീ പേരുകളിലും അറിയപ്പെടുന്നു.

 

 File:Athirani - Kalampotti - അതിരാണി, കലമ്പൊട്ടി 02.jpg

 

2. രൂപവിവരണം:

  • വളർച്ച: ഏകദേശം രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരും.
  • പുഷ്പിക്കൽ: എല്ലാ കാലത്തും പൂക്കൾ ഉണ്ടാകും.
  • ഇലകൾ: അറ്റം കൂർത്ത ദീർഘവൃത്താകൃതിയിലുള്ള ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു.
  • തണ്ടുകൾ: തണ്ടുകൾക്ക് രോമങ്ങൾ ഉണ്ട്.
  • പൂക്കൾ: അഞ്ച് ഇതളുകളുള്ള വയലറ്റ് നിറത്തിലുള്ള പൂക്കളാണ് കലമ്പൊട്ടിക്കുള്ളത്.
  • കായ്കൾ/വിത്തുകൾ: പൂവിനു താഴെയുള്ള കലദിപ്പഴത്തിലാണ് ചെടിയുടെ വിത്തുകൾ കാണപ്പെടുന്നത്.

3. മറ്റ് വിവരങ്ങൾ:

  • പാരിസ്ഥിതിക പ്രാധാന്യം:ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ നാഗശലഭത്തിന്റെ ലാർവയുടെ ഭക്ഷണസസ്യങ്ങളിൽ ഒന്നാണിത്.
  • പേഴാളൻ ചിത്രശലഭം മുട്ടയിടുന്ന ഒരു ചെടി കൂടിയാണിത്.

Related posts

1. തുമ്പപ്പൂ കോടിയുടുത്തു ...

2. മുക്കുറ്റിപ്പൂവിന് കിന്നാരം ...... 

3. ഓണപ്പൂവേ പൂവേ പൂവേ ഓമൽപ്പൂവേ ...

ചോദ്യപ്പൂക്കളം - എത്ര പൂക്കളുടെ പേരറിയാം... 


Read also

Comments