HOME - Environment Day - Documentary
യാൻ അർത്തൂസ് ബെർട്രാൻഡ് (Yann Arthus-Bertrand) സംവിധാനം ചെയ്ത് അനേകം അവാർഡുകൾ വാരിക്കൂട്ടിയ ഒരു മികച്ച പരിസ്ഥിതി ഡോക്യുമെന്ററിയാണ് 'ഹോം' (Home). ഭൂമിയുടെ മനോഹാരിതയും മനുഷ്യൻ വരുത്തിവെക്കുന്ന വിനാശകരമായ മാറ്റങ്ങളും ഇന്ത്യയുൾപ്പെടെ അമ്പതോളം രാജ്യങ്ങളുടെ ആകാശക്കാഴ്ചകളിലൂടെ (Aerial shots) ഇതിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കുന്ന ആഗോളതാപനം, വിഭവങ്ങളുടെ അമിത ചൂഷണം എന്നിവയെക്കുറിച്ച് ഈ ചിത്രം മുന്നറിയിപ്പ് നൽകുന്നു. ഭൂമി നമ്മുടെ ഒരേയൊരു വീടാണെന്നും അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ പരിസ്ഥിതി ദിനത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഡോക്യൂമെന്ററി ബയോ വിഷൻ കൂട്ടുകാർക്കായി സമർപ്പിക്കുന്നു.

Comments