സുൽത്താന്റെ കൂടെ - വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള ശബ്ദ പരമ്പര
എണ്ണമറ്റ കൃതികള്‍ക്കൊന്നും തൂലിക
ചലിപ്പിക്കാതെ തന്നെ വിശ്വസാഹിത്യത്തിന്റെ
മട്ടുപ്പാവില്‍ കസേര വലിച്ചിട്ടിരുന്ന
വിഖ്യാതനായ എഴുത്തുകാരനാണ് ബേപ്പൂര്‍
സുല്‍ത്താന്‍ എന്നറിയപ്പെട്ട വൈക്കം മുഹമ്മദ്
ബഷീര്‍. ബഷീര്‍ കുട്ടി എന്നായിരുന്നു യഥാര്‍ഥ നാമം.
നാടന്‍ ഭാഷാപ്രയോഗങ്ങളുമായി നര്‍മത്തില്‍
പൊതിഞ്ഞ എഴുത്ത് രീതിയാണ് ബഷീറിന്റെ
രചനകളെ വ്യത്യസ്തമാക്കുന്നത്.
ഭാഷാപ്രയോഗങ്ങള്‍ മാത്രമല്ല, അര്‍ഥമില്ലാത്ത
വാക്കുകളെപോലും ഫലപ്രദമായി
സമന്വയിപ്പിച്ച് ആസ്വാദനത്തിന്‍െറ പുതിയ
ലോകം തന്നെ വായനക്കാര്‍ക്ക് ബഷീര്‍
സമ്മാനിച്ചു. ബഡുക്കൂസ്, ലൊഡുക്കൂസ്,
ച്ചിരിപ്പിടിയോളം, ബുദ്ദൂസ്, ഉമ്മിണിശ്ര, ഇമ്മിണി
ബല്യ ഒന്ന് തുടങ്ങിയ വാക്കുകളും
പ്രയോഗങ്ങളും ബഷീര്‍ കൃതികളുടെ
പ്രത്യേകതയാണ്. തീവ്രമായ
ജീവിതാനുഭവങ്ങളാണ് ബഷീര്‍ രചനകളുടെ
ആണിക്കല്ല്.
ബഷീർ എന്ന എഴുത്തുകാരനെ നമുക്ക് അടുത്തറിയാം. "സുൽത്താന്റെ കൂടെ"
(ശബ്ദ പരമ്പര)
അവതരണം - സൂര്യാംശു വർക്കല
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
Audio Player
Download Audios
ബഷീറിനെ അറിയുക വായിക്കുക
കഥ - ഒരു മനുഷ്യൻ
പ്രേമലേഖനം
അനർഘ നിമിഷം
ബഷീർ എന്ന നോവലിസ്റ്റ്
ബഷീറിന് രണ്ട് ജന്മദിനമോ
ഭാർഗവീ നിലയം

Comments